Home Technology പ്രൊഫൈല്‍ ചിത്രം മോഷ്ടിച്ച് വ്യാജ എഫ്ബി അക്കൗണ്ട് ഉണ്ടാക്കി പണംതട്ടുന്ന സംഭവങ്ങൾ പെരുകുന്നു

പ്രൊഫൈല്‍ ചിത്രം മോഷ്ടിച്ച് വ്യാജ എഫ്ബി അക്കൗണ്ട് ഉണ്ടാക്കി പണംതട്ടുന്ന സംഭവങ്ങൾ പെരുകുന്നു

0

കോഴിക്കോട്: ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ട് ഉപയോഗിച്ച് പണംതട്ടുന്ന സംഭവങ്ങൾ പെരുകുന്നു. ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രം മോഷ്ടിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും ആ അക്കൗണ്ടിൽ നിന്ന് യഥാർത്ഥ വ്യക്തിയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. ഇതിനോടകം നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഫെയ്സ്ബുക്കിൽ ആൾമാറാട്ടം നടത്തി പണം തട്ടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിൽ കേരളാ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും മറ്റും വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പരിചയക്കാരിൽ നിന്നും പണം തട്ടിയ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്‌.

യഥാർത്ഥ വ്യക്തിയുടെ അക്കൗണ്ടിൽ നൽകിയിട്ടുള്ള അതേ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചുള്ള അക്കൗണ്ടിൽ നിന്നാണ് പണം കടം ചോദിച്ചുള്ള സന്ദേശം ലഭിക്കുക. എന്തെങ്കിലും അടിയന്തിര ആവശ്യം ചൂണ്ടിക്കാട്ടിയാണ് അഭ്യർത്ഥന.

പണം കയ്യിലുള്ളവർ ചിലപ്പോൾ ഓൺലൈൻ ആയി പണം അയച്ചുകൊടുക്കുകയും ചെയ്യും. ദിവസങ്ങൾക്ക് ശേഷം പണം നൽകിയവർ യഥാർത്ഥ വ്യക്തിയോട് കാര്യമന്വേഷിക്കുമ്പോഴായിരിക്കും പണം നഷ്ടപ്പെട്ടത് തിരിച്ചറിയുക.

LEAVE A REPLY

Please enter your comment!
Please enter your name here