വാഷിങ്ടൻ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ അനുകൂലികളുടെ പ്രകടനത്തിനിടെ ബോധപൂർവ്വം സാമൂഹ്യ വിരുദ്ധർ നുഴഞ്ഞു കയറി അക്രമം അഴിച്ചുവിട്ടു. വെടിയേറ്റ യുവതി മരിച്ചു. മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ സംഭവം വലിയ വിവാദമാക്കി ബൈഡൻ അനുകൂലികളും മാധ്യമങ്ങളും വ്യാപക പ്രചാരണം നൽകി.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിന് മുന്നിൽ എത്തിയത്. ഈ സമയം പോലീസ് പിൻ വാങ്ങി. തുടർന്നാണ് പ്രതിഷേധക്കാർ അകത്തുകടന്നത്.
തികച്ചും സമാധാനപരമായിരുന്നു പ്രകടനം. എന്നാൽ ഇതിനിടയിൽ കയറിപറ്റിയ സാമൂഹ്യ വിരുദ്ധർ സംഭവം വിവാദമാക്കാൻ അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധക്കാരോടു സമാധാനം പാലിക്കാൻ അഭ്യർഥിച്ച ഡൊണാൾഡ് ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവർത്തിച്ചു.
ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രതിഷേധക്കാർ കടന്നതോടെ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിർത്തിവയ്ക്കുകയും കോൺഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ്.
കലാപത്തിന്റെ പശ്ചാത്തലത്തിൽ വാഷിങ്ടൺ ഡിസി മേയർ മുരിയെൽ ബൗസെർ വൈകീട്ട് ആറുമണിമുൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കർഫ്യൂ സമയത്ത് ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങരുതെന്ന് ഉത്തരവിൽ കർശന നിർദേശമുണ്ട്. എന്നാൽ അവശ്യസേവനദാതാക്കളെയും മാധ്യമങ്ങളെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിർജീനിയയിൽ ഗവർണർ റാൽഫ് നോർഥാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഷിങ്ടണിനോട് ചേർന്നുളള അലക്സാണ്ട്രിയ, അർലിങ്ടൺ എന്നിവിടങ്ങളിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറുമണിവരെ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് 12മണിക്കൂർ നേരത്തേക്കാണ് നടപടി. ട്വിറ്റർ നിയമങ്ങൾ തുടർന്നും ലംഘിക്കുകയാണെങ്കിൽ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.