തിരുവനന്തപുരം: സ്കൂളുകളും കോളേജുകളും തുറന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ മുഴുവൻ യൂണിറ്റുകളിലെയും കൺസഷൻ കൗണ്ടറുകൾ നാളെ മുതൽ പ്രവർത്തിപ്പിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും സർക്കാർ/എയ്ഡഡ് കോളേജുകളിലെ അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും (സെമസ്റ്റർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് )കൺസഷൻ അനുവദിക്കും.
സെൽഫ് ഫിനാൻസിംഗ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മുൻ വർഷങ്ങളിലേതുപോലെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കൺസഷൻ വിതരണം ചെയ്യും.