കൊറോണക്കെതിരേ പോരാടി; ഡോക്ടര്‍മാർക്ക് ഇനി ഫൈവ്സ്റ്റാര്‍ ഹോട്ടലിൽ സുഖവാസ ഐസൊലേഷൻ: വരവേറ്റ് ഹോട്ടലുടമ

ന്യൂഡെൽഹി: കൊറോണക്കെതിരേ പ്രതിരോധം തീര്‍ത്ത ഡെൽഹി ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഐസൊലേഷനിലാണ്. കുടുംബത്തില്‍ നിന്ന് മാറി സ്വയം ഐസൊലേറ്റഡാകാന്‍ തീരുമാനിച്ച ഇവര്‍ ഡെൽഹിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലാണ് തെരഞ്ഞെടുത്തത്. സ്വയം ഐസൊലേഷനില്‍ പോകുന്ന ഡോക്ടര്‍മാര്‍ക്ക് ഡെൽഹി യിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സൗകര്യമൊരുക്കുമെന്ന് ഡെൽഹി സര്‍ക്കാര്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

ഡെൽഹിയിലെ പ്രമുഖ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ലളിത് തങ്ങളുടെ ഓഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഈ ഡോക്ടര്‍മാരെ സ്വീകരിക്കുന്ന വീഡിയോ പങ്കുവച്ചു. ലളിത് ഹോട്ടലിലെ 100 മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിന്റെ മുഴുവന്‍ തുകയും ഡെൽഹി സര്‍ക്കാര്‍ വഹിക്കും. എല്‍എന്‍ജെപിയിലെയും ജിബി പന്ത് ആശുപത്രിയിലേയും ഡോക്ടര്‍മാരാണ് ഇവിടെ ഐസൊലേഷനില്‍ കഴിയുന്നത്. കൊറോണ പോരാട്ടത്തില്‍ ഡോക്ടര്‍മാരെയും നഴ്‌സമാരെയും ലോകം മുഴുവന്‍ വാഴ്ത്തുകയാണ്. മതിയായ സുരക്ഷാ ഉപകരണങ്ങള്‍ പോലുമില്ലാതെയാണ് പലരും രോഗികളെ ചികിത്സിക്കുന്നത്.