പ്രശസ്ത വിവര്‍ത്തകന്‍ കെപി ബാലചന്ദ്രന്‍ അന്തരിച്ചു

തൃശൂർ: എഴുത്തുകാരനും വിവർത്തകനുമായ കെ.പി ബാലചന്ദ്രൻ (81) അന്തരിച്ചു. തൃശൂർ കണ്ടശ്ശാംകടവ് സ്വദേശിയാണ്. വിദ്വാൻ കെ പ്രകാശത്തിന്റെ മകനാണ്. എഞ്ചിനീയർ, വിവർത്തകൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്.

ടോൾസ്റ്റോയി, ദസ്തയേവിസ്കി, തസ്ലീമ നസ്രിൻ, ഡി.എച്ച് ലോറൻസ്, വിക്ടർ ഹ്യൂഗോ എന്നിവരുടെ പുസ്തകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

1939 ൽ തൃശൂരിലെ മണലൂരിലാണ് കെ.പി ബാലചന്ദ്രന്റെ ജനനം. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് മൈസൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 91 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 15 ചരിത്രപുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഷെർലക് ഹോംസ് സമ്പൂർണ കൃതികളാണ് വിവർത്തനം ചെയ്ത അവസാന പുസ്തകം. മികച്ച വിവർത്തനത്തിനുള്ള കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.