സൗദി കിരീടാവകാശി കൊറോണ വാക്സീൻ സ്വീകരിച്ചു

റിയാദ്: കൊറോണ വാക്‌സിൻ സ്വീകരിച്ച് സൗദി അറേബ്യൻ കിരാടവകാശി മുഹമ്മദ് ബിൻ സൽമാൻ. ആഴ്ചകൾക്ക് മുമ്പാണ് ഫൈസർ-ബയോടെക് കൊറോണ വാക്‌സിൻ സൗദിയെലെത്തിയത്. വാക്‌സിൻ സൗദി ജനങ്ങൾക്കെത്തിക്കുന്നതിൽ സൂക്ഷ്മത പാലിച്ച സൽമാൻ രാജകുമാരന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റാബിയ നന്ദി അറിയിച്ചു.

വെള്ളിയാഴ്ചയാണ് രാജകുമാരൻ കൊറോണ വാക്‌സിൻ സ്വീകരിച്ചത്. നേരത്തെ യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് അൽ റാഷിദ് മക്തും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയവർ കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരുന്നു.

3,61,903 കൊറോണ കേസുകളാണ് സൗദിയിൽ ഇതുവരെ സ്ഥിരീകരിച്ചത്. 352,815 പേർക്ക് രോഗം ഭേദമായി. 6168 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.