Home State അഭയ കേസിലെ ആരോപണങ്ങള്‍ അവിശ്വസനീയം: ക്‌നാനായ കത്തോലിക്കാ സഭ

അഭയ കേസിലെ ആരോപണങ്ങള്‍ അവിശ്വസനീയം: ക്‌നാനായ കത്തോലിക്കാ സഭ

0

തിരുവനന്തപുരം: അഭയ കേസിലെ ആരോപണങ്ങള്‍ അവിശ്വസനീയമെന്ന് ക്‌നാനായ കത്തോലിക്കാ സഭ. ഇത്തരം സാഹചര്യമുണ്ടായതില്‍ ദുഃഖിക്കുന്നതായി സഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അഭയ കേസില്‍ സിബിഐ കോടതിയുടെ വിധിയെ മാനിക്കുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായത് ദുഃഖകരമാണ്. വിധിക്കെതിരെ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ടെന്ന് സഭ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അതേസമയം അഭയക്കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളെയും ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി ഫാ. തോമസ് എം കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മൂന്നാം പ്രതി സിസ്റ്റർ സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമാണ് മാറ്റിയത്. കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷമാണ് ഇരുവരെയും ജയിലിൽ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here