നടി രാകുൽപ്രീത്​ സിങ്ങിന്​ കൊറോണ സ്ഥിരീകരിച്ചു

ന്യൂഡെൽഹി: നടി രാകുൽപ്രീത്​ സിങ്ങിന്​ കൊറോണ സ്​ഥിരീകരിച്ചു​. ട്വിറ്ററിലൂടെ താരം തന്നെയാണ്​ രോഗം ബാധിച്ച വിവരം അറിയിച്ചത്​. ഏറ്റവും പുതിയ ചിത്രമായ ‘മേയ്​ഡേ’യുടെ ഷൂട്ടിങ്ങിനിടെയാണ്​ താരത്തിന്​ രോഗം ബാധിച്ചത്​.

രോ​ഗം​ സ്​ഥിരീകരിച്ച വിവരം ഏവരെയും അറിയിക്കുന്നു. ഞാൻ ക്വാറൻറീനിൽ പ്രവേശിച്ചിരിക്കുകയാണ്​. ഇപ്പോൾ സുഖമായിരിക്കുന്നു. നന്നായി വിശ്രമിച്ച്​ വീണ്ടും ഷൂട്ടിങ്ങിനെത്താനാണ്​ ശ്രമിക്കുന്നത്​. ഞാനുമായി ബന്ധപ്പെട്ടവർ ദയവ്​ ചെയ്​ത്​ പരിശോധന നടത്തുക. നന്ദി… സുരക്ഷിതരായിരിക്കൂ’ -നടി ട്വിറ്ററിൽ കുറിച്ചു.

നടൻ അജയ്​ ദേവ്​ഗൻ നിർമാതാവും സംവിധായകനുമാകുന്ന ത്രില്ലർ ചിത്രമായ മേയ്​ഡേയിൽ പൈലറ്റിൻറെ റോളിലാണ്​ രാകുൽ എത്തുക. ഇതിഹാസതാരം അമിതാഭ്​ ബച്ചനും ചിത്രത്തിൽ വേഷമിടുന്നുണ്ട്​. കഴിഞ്ഞ മാസം മാലദ്വീപിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച താരം പിന്നാലെ മേയ്​ഡേയുടെ ലൊക്കേഷനിൽ എത്തുകയായിരുന്നു.