ദുബായ് കർശന നിയന്ത്രണത്തിലേക്ക്; മെട്രോ, ട്രാം സർവീസ് നിർത്തി

ദുബായ്: കൊറോണ വൈറസ് വ്യാപനം തടയാനായി ദുബായ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. രണ്ടാഴ്ചക്കാലത്തേക്ക് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഇന്നലെ രാത്രി മുതൽ നിലവിൽ വന്നു.

ദുബായ് മെട്രോ, ട്രാം എന്നിവ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെച്ചു. നേരത്തേ അണുനശീകരണം കാരണം രാത്രി എട്ട് മുതൽ പുലർച്ചെ ആറ് മണി വരെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിരോധിച്ചിരുന്നു.

പകൽ സമയത്തും അത്യവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. സൂപ്പർമാർക്കറ്റുകളും ഫാർമസികളും ഉൾപ്പെടെയുള്ള അവശ്യസർവീസുകൾക്ക് വിലക്ക് ബാധകമല്ല. എന്നാൽ ഒരു കുടുംബ ത്തിൽ നിന്ന് ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ വാങ്ങാനായി ഒരാൾ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.