Home Entertainment നക്ഷത്രമിടാൻ മരത്തിൽ കയറിയ നടന്‍ നിവിന്‍ പോളിയുടെ മേക്കപ്പ്മാന്‍ വീണു മരിച്ചു

നക്ഷത്രമിടാൻ മരത്തിൽ കയറിയ നടന്‍ നിവിന്‍ പോളിയുടെ മേക്കപ്പ്മാന്‍ വീണു മരിച്ചു

0

പുൽപ്പള്ളി : നക്ഷത്രമിടാൻ മരത്തിൽ കയറിയ നടന്‍ നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി മരത്തിൽ നിന്ന് വീണു മരിച്ചു. വയനാട് ശശിമലയിലെ വീട്ടിൽ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ നക്ഷത്രം തൂക്കാനായി മരത്തില്‍ കയറിയ ഷാബു പിടിവിട്ട് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമായത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സിനിമ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് നടക്കും. മലയാള സിനിമയിലെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് 37കാരനായ ഷാബു പുല്‍പ്പളളി. പത്ത് വര്‍ഷത്തോളമായി നിവിന്‍ പോളിക്കൊപ്പം പേഴ്‌സണല്‍ മേക്കപ്പ് മാനായി പ്രവര്‍ത്തിക്കുന്നു.

മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലും ഷാബു പുല്‍പ്പളളി ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഷാബു വയനാട് സ്വദേശിയാണ്.
പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പാണ്ഡ്യനൊപ്പമാണ് ഷാബു മേക്കപ്പ് രംഗത്തേക്ക് കടന്ന് വരുന്നത്. സത്യന്‍ അന്തിക്കാട് ചിത്രമായ പുതിയ തീരം മുതല്‍ക്കേയാണ് നിവിന്‍ പോളിക്കൊപ്പം പ്രവര്‍ത്തിച്ച് തുടങ്ങിയത്.

നിവിന്‍ പോളി തന്നെ നിര്‍മ്മിച്ച് നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹം എന്ന സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ഷാജു.ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുളള താരങ്ങള്‍ ഷാബുവിന് ആദരാജ്ഞലി അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here