ആലപ്പുഴയിൽ 254 പേർക്ക് രോഗബാധ; 239 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 254 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 239 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

433 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 49772 പേർ രോഗ മുക്തരായി. 4025 പേർ ചികിത്സയിൽ ഉണ്ട്.