ഡെൽഹിയിൽ എല്ലാ ജില്ലകളിലും കൊറോണ ; തമിഴ്നാട് ആശങ്കയിൽ

ബെംഗളൂരു: എല്ലാ ജില്ലകളിലും കൊറോണ ബാധിച്ച സംസ്ഥാനം ഡെൽഹി. ആകെ 11 ജില്ലകളിലും ഇവിടെ കൊറോണ ബാധ റിപ്പോർട്ട് ചെയ്തു. നേരത്തേ കേരളത്തിൽ 14 ജില്ലകളിലും കൊറോണ ബാധിതരുണ്ടായിരുന്നു.എന്നാൽ കോട്ടയത്ത് രോഗികൾ ആരുമില്ലാത്തതിനാൽ ഇപ്പോൾ 13 ജില്ലകൾ കൊറോണ ബാധിതമാണ്.
തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ ജില്ലകളില്‍ രോഗബാധ. ആകെയുള്ള 37 ജില്ലകളില്‍ 23 ഇടത്തും രോഗമുണ്ട്. മഹാരാഷ്ട്രയില്‍ 36 ജില്ലകളില്‍ 19 ഇടത്തും കൊറോണ സ്ഥിരീകരിച്ചു.

രാജ്യത്താകമാനം 30 ശതമാനം ജില്ലകളിലും കൊറോണ ബാധിച്ചുകഴിഞ്ഞുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ ജില്ലകളില്‍ രോഗബാധ. ആകെയുള്ള 37 ജില്ലകളില്‍ 23 ഇടത്തും രോഗമുണ്ട്. മഹാരാഷ്ട്രയില്‍ 36 ജില്ലകളില്‍ 19 ഇടത്തും കൊറോണ സ്ഥിരീകരിച്ചു.
രോഗവ്യാപനം തടയാന്‍ കിണഞ്ഞു ശ്രമിക്കുന്ന അധികൃതരെ വലിയ വെല്ലുവിളിയാണു കാത്തിരിക്കുന്നത്. രാജ്യത്തെ 720 ജില്ലകളില്‍ 211 ഇടത്തും കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ചില വലിയ ജില്ലകളില്‍ 60 ശതമാനത്തോളം രോഗം വ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇതു 30 ശതമാനത്തിനു മുകളിലാണ്. രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നതോടെ ജില്ലകളുടെ എണ്ണത്തിലും വര്‍ധനയാണു പ്രതീക്ഷിക്കുന്നത്. പരിശോധനാ കിറ്റുകളുടെയും മെഡിക്കല്‍ സൗകര്യങ്ങളുടെയും അപര്യാപ്തതയാണ് ജില്ലാ ഭരണകൂടങ്ങളെ ആശങ്കപ്പെടുത്തുന്നത്.

സംസ്ഥാനം, രോഗം ബാധിച്ച ജില്ല, ആകെ ജില്ല (ബ്രാക്കറ്റില്‍)

കര്‍ണാടക – 14 (30)
ജമ്മു കശ്മീര്‍ – 9 (30)
ബംഗാള്‍ – 9 (23)
തെലങ്കാന – 12 (33)
രാജസ്ഥാന്‍ – 11 (33)
പഞ്ചാബ് – 7 (22)
ഡല്‍ഹി – 11 (11)
കേരള – 14 (14)

കൊറോണ ചികിത്സയ്ക്കായി ഏപ്രില്‍ അവസാനത്തോടെ 16,000 റെസ്പിറേറ്ററി പമ്പുകളും 50,000 വെന്റിലേറ്ററുകളും രാജ്യത്ത് ആവശ്യം വരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 6000 വെന്റിലേറ്ററുകളും 2000 ഐസിയു കിടക്കകളുമാണ് സജ്ജമായിട്ടുള്ളത്. നൂറോളം കൊറോണ ചികിത്സാ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഇതു ജില്ലാ ആസ്ഥാനങ്ങളിലാണെന്നതും ആശങ്കാജനകമാണ്.