സുശാന്ത് സിംഗ് കേസ്; മുംബൈയിൽ വൻ ലഹരിമരുന്നു വേട്ട ;കുപ്രസിദ്ധ ഇടപാടുകാരൻ റീഗെൽ മഹാക്കലി അറസ്റ്റിൽ

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടരക്കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഏറ്റവും വലിയ ലഹരിമരുന്നു വേട്ട നടത്തിയ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അഞ്ച് കിലോ മലാനാ ക്രീം ആണ് മുംബൈയില്‍ നിന്ന് പിടിച്ചെടുത്തത്. ഇതിനു പുറമേ 16 ലക്ഷം രൂപയും കണ്ടെത്തി.

മയക്കുമരുന്ന് കേസിൽ കൺട്രോൾ ബ്യൂറോ(എൻസിബി) മുംബൈയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വിതരണക്കാരിലൊരാളായ റീഗെൽ മഹാക്കലിനെ അറസ്റ്റ് ചെയ്തു. കു പ്രസിദ്ധ ഇടപാടുകാരനായ ഇയാളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് അന്ധേരിയിലെ ലോഖന്ധ് വാലയിൽ നടത്തിയ റെയ്‌ഡിൽ മൂന്ന് കോടിയുടെ ലഹരിമരുന്നുകളും 13.5 ലക്ഷം രൂപയും എൻസിബിപിടിച്ചെടുത്തു.

മുംബൈയിലെ മൂന്നിടങ്ങളിലാണ് ഇന്ന് എൻസിബിയുടെ റെയ്‌ഡ് നടന്നത്. ഇതിൽ അസം ഷെയ്ഖ് ജുമാൻ എന്നയാളുടെ അന്ധേരിയിലെ താമസസ്ഥലത്തുനിന്നാണ് വൻതോതിൽ മലാന ക്രീമും(ഹാഷിഷ്) ലഹരിഗുളികകളും കഞ്ചാവും പിടിച്ചെടുത്തത്. മഹാക്കൽ ഉൾപ്പെട്ട ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയാണ് അസം ഷെയ്ഖ് ജുമാൻ. ഇരുവർക്കും പുറമേ മൂന്നാമതൊരാളെ കൂടി എൻസിബി സംഘം പിടികൂടി ചോദ്യംചെയ്യുന്നുണ്ടെന്നാണ് വിവരം.

സുശാന്തിന്റെ കേസില്‍ നേരത്തെ അറസ്റ്റിലായ അനൂജ് കേശ്വാനിക്ക് ലഹരിമരുന്ന് നല്‍കിത് റീഗെല്‍ മഹാക്കലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേശ്വാനിയാണ് കൈസാന്‍ എന്നയാള്‍ക്ക് ലഹരിമരുന്ന് കൈമാറിയിരുന്നത്.

ഇയാള്‍ മുഖേനെയാണ് റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയും സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനല്‍കിയത്. കൈസാനെയും മറ്റുള്ളവരെയും എൻസിബി സംഘം നേരത്തെ പിടികൂടിയിരുന്നു.

സെപ്റ്റംബറില്‍ അറസ്റ്റിലായ അഞ്ജു കേശ്വാണിക്ക് ലഹരി മരുന്ന് വിതരണം ചെയ്തിരുന്നത് റിഗെലാണ്. റിഗെലില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ റെയ്ഡുകള്‍ നടക്കുകയാണ്.

സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കവേ റിയ ചക്രവര്‍ത്തിയുടെ ചില ചാറ്റുകളില്‍ ലഹരി മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് വ്യക്തമാക്കിയതോടെയാണ് എന്‍സിബി അന്വേഷണം വ്യാപകമാക്കിയത്. ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, അര്‍ജുന്‍ രാംപാല്‍ തുടങ്ങി പല ബോളിവുഡ് പ്രമുഖരേയും എന്‍സിബി ചോദ്യം ചെയ്തിരുന്നു.