ആലപ്പുഴയിൽ 194 പേർക്ക് രോഗബാധ; 3927 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 194 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 188 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഒരാൾ വിദേശത്തുനിന്നും 4 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .

3927 പേർ ചികിത്സയിൽ ഉണ്ട്. 363 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 46174 പേർ രോഗ മുക്തരായി.