Home World യുഎസ് വ്യോമയാന ഇതിഹാസം ചക്ക് യെയ്ഗർ അന്തരിച്ചു

യുഎസ് വ്യോമയാന ഇതിഹാസം ചക്ക് യെയ്ഗർ അന്തരിച്ചു

0

വാഷിങ്ടൺ: യുഎസ് വ്യോമയാനരംഗത്തെ ഇതിഹാസം ചക്ക് യെയ്ഗർ (97) അന്തരിച്ചു. ശബ്ദാതിവേഗത്തിൽ വിമാനം പറത്തിയ ആദ്യ പൈലറ്റ് എന്ന ബഹുമതി യെയ്ഗറിന്റെ പേരിലാണുള്ളത്.
ഇന്നലെ അദ്ദേഹത്തിന്റെ ഭാര്യ വിക്ടോറിയ യെയ്ഗറാണ് മരണവാർത്ത അറിയിച്ചത്. രാത്രി ഒമ്പതുമണിയോടെയായിരുന്നു യെയ്ഗഗറിന്റെ അന്ത്യം. മരണകാരണം വ്യക്തമാക്കിയിട്ടില്ല.

അവിശ്വസനീയമായ ഒരു ജീവിതം അതിമനോഹരമായി ജീവിച്ച, അമേരിക്കയുടെ എക്കാലത്തേയും മികച്ച പൈലറ്റായ യെയ്ഗറിന്റെ, കരുത്തിന്റെയും സാഹസികതയുടെയും ദേശസ്നേഹത്തിന്റെയും പാരമ്പര്യം എക്കാലത്തും ഓർമിക്കപ്പെടുമെന്നും വിക്ടോറിയ മരണക്കുറിപ്പിൽ പറഞ്ഞു.

രണ്ടാംലോക മഹായുദ്ധ കാലത്തെ യുദ്ധവൈമാനികനായിരുന്ന യെയ്ഗർ റോക്കറ്റ് എഞ്ചിൻ ഘടിപ്പിച്ച ബെൽ എക്സ്-1 പരീക്ഷണ വിമാനത്തിൽ 1947 ലാണ് ശബ്ദാതിവേഗത്തിൽ പറന്നത്. 1923 ഫെബ്രുവരി 13-ന് ദക്ഷിണ വിർജീനിയയിലാണ് യെയ്ഗറിന്റെ ജനനം.1941-ലാണ് സൈന്യത്തിൽ ചേരുന്നത്. യുഎസ് രണ്ടാം ലോക മഹായുദ്ധത്തിൽ പ്രവേശിക്കുന്നതിന് മൂന്നുമാസങ്ങൾക്ക് മുമ്പ് ഫ്ളൈറ്റ് പരിശീലനത്തിന് മുമ്പായി എയർക്രാഫ്റ്റ് മെക്കാനിക്കായിട്ടാണ് തുടക്കം.

1975-ലാണ് വ്യോമസേനയിൽ നിന്ന് അദ്ദേഹം വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന ദി റൈറ്റ് സ്റ്റഫ് എന്ന പുസ്തകം ഏറെ വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണ്. ഇതേ പേരിൽ 1983-ൽ സിനിമയും ഇറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here