ന്യൂഡെൽഹി: പിഎം കെയ്ഴ്സിലേക്ക് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിലെ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം സംഭാവന നൽകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കൊറോണക്കെതിരേ പോരാടുന്നതിനായി പ്രധാനമന്ത്രി ധനസഹായം ആവശ്യപ്പെട്ടതുപ്രകാരം ആഭ്യന്തരമന്ത്രാലയത്തിലെ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരുടെ കേന്ദ്ര സംഘടനകളും തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം (ആകെ 89 കോടി രൂപ) കൊറോണ ക്ക് എതിരായ പോരാട്ടത്തിനായി പിഎംകെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകും.- അമിത് ഷാ ട്വീറ്റ് ചെയ്തു.