സൈന്യത്തിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽനിന്ന് നിരീക്ഷണം കഴിഞ്ഞ 403 പേരെ വിട്ടയച്ചു: പ്രതിരോധ മന്ത്രായലം

ന്യൂഡെൽഹി: സൈന്യത്തിന്റെ ആറ് കൊറോണ ക്വാറന്റൈൻ കേന്ദ്രങ്ങളിൽനിന്ന് നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ 403 പേരെ വിട്ടയച്ചതായി പ്രതിരോധ മന്ത്രായലം അറിയിച്ചു.

വൈറസ് സ്ഥിരീകരിച്ച ഹിന്ദാനിലെ രണ്ട് പേരെയും മനേശ്വരിലെ ഒരാളെയും ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയതായും മന്ത്രാലയം അറിയിച്ചു. ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താനായി 15 കേന്ദ്രങ്ങൾകൂടി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

മുംബൈ, ജയ്സാൽമർ, ജോദ്പൂർ, ഹിന്ദോൻ, മനേശ്വർ, മുംബൈ എന്നിവടങ്ങളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ആകെ 1737 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇക്കൂട്ടത്തിലുള്ള 403 പേരെയാണ് ഇപ്പോൾ വിട്ടയച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

കൊറോണ പ്രതിരോധനത്തിന്റെ ഭാഗമാകാൻ രാജ്യത്തുടനീളമുള്ള 51 സൈനിക ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗ ബെഡ് അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നുണ്ട്. സൈനിക ആശുപത്രികളിലെ അഞ്ച് ലാമ്പുകളിൽ കൊറോണ പരിശോധന നടത്താനാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.