പോംഗ്യാംഗ്: ചൈനക്ക് തിരിച്ചടിയായി ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിച്ച് ഉത്തരകൊറിയ. കൊറോണയുടെ പേരില്‍ ചൈനയുമായുളള വാണിജ്യബന്ധം പൂര്‍ണമായി ഒഴിവാക്കാന്‍ കിം ജോംഗ് ഉന്‍ തീരുമാനിച്ചു.
ഉത്തര കൊറിയയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിക്കാണു രാജ്യം വിലക്കേര്‍പ്പെടുത്തിയത്. മറ്റു രാജ്യങ്ങളില്‍ നിന്നൊന്നും ഉത്തരകൊറിയ കൂടുതലായി ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നില്ല. ഒക്ടോബറില്‍ ചൈനയില്‍ നിന്ന് 253,000 ഡോളറിന്റെ കയറ്റുമതി മാത്രമാണ് ഉത്തരകൊറിയയിലേക്കു നടന്നത്.
അതേസമയം ചൈനയില്‍ കൊറോണ പോസിറ്റീവ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ വിലക്കേര്‍പ്പെടുത്തിയത് എന്തിനെന്നു വ്യക്തമല്ല. തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഉത്തരകൊറിയ തീരുമാനിച്ചതായാണു റിപ്പോര്‍ട്ടുകള്‍.