ന്യൂയോർക്ക്: 2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും? മെറിയം വെബ്സ്റ്റർ ഡിക്ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും കൂടുതൽ തവണ തിരയപ്പെട്ട വാക്ക് ‘പാൻഡെമിക് (pandemic)’ ആണ്.
കൊറോണ ലോകത്ത് പിടിമുറുക്കിയതിനിടയിൽ ‘മഹാമാരി’ എന്നർഥമുള്ള ഈ വാക്കിനെപ്പറ്റി കൂടുതലറിയാനാണ് ആളുകൾ ശ്രമിച്ചത്.
ചൈനയിലെ വുഹാൻ ആണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കരുതുന്നത്. മാർച്ച് 11നാണ് കോവിഡിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ആളുകൾ ഈ വാക്കിനൊപ്പം കൂടിയത്.
അസിംപ്റ്റമാറ്റിക്, ക്വാറന്റൈൻ, കൊറോണവൈറസ് തുടങ്ങിയ വാക്കുകളാണ് പാൻഡമിക്കിന് പിന്നാലെ ആളുകൾ കൂടുതൽ അറിയാൻ ശ്രമിച്ച പദങ്ങൾ.
ലാറ്റിൻ, ഗ്രീക്ക് ഭാഷയിൽനിന്ന് ഉത്ഭവിച്ച വാക്കാണ് പാൻഡെമിക്. പ്ലേഗ് ബാധയ്ക്കുശേഷം 1660 മുതലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്.