കൊച്ചി: കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അധ്യക്ഷസ്ഥാനം സംവരണം ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ പൊതു വിഭാഗത്തിൽ ഉൾപ്പെടുത്തി ക്രമീകരിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാറും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി ഡിവിഷൻ ബെഞ്ച് അടുത്ത ബുധനാഴ്ച പരിഗണിക്കും.
ഹൈക്കോടതിയുടെ ഉത്തരവ്, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഉള്ള ഇടപെടലാണെന്ന് ചൂണ്ടികാട്ടിയാണ് ഹർജികൾ. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ച ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഉണ്ടായത്. സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കി എതിർ സത്യവാങ്മൂലം നൽകാൻ അവസരം ലഭിച്ചില്ലെന്നും അപ്പീലിലുണ്ട്.