കി​ഫ്ബി മസാലബോണ്ട് വിവാദം; സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ത്തിൽ സർക്കാരിനെതിരെ അന്വേഷണവുമായി ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി മ​സാ​ല​ബോ​ണ്ടി​ൽ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം തു​ട​ങ്ങി. സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. മ​സാ​ല ബോ​ണ്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി ആ​ർ​ബി​ഐ​യ്ക്ക് ഇ​ഡി ക​ത്ത​യ​ക്കു​ക​യും ചെ​യ്തു.

കി​ഫ്ബി​യ്ക്ക് വി​ദേ​ശ​ത്ത് നി​ന്ന് മ​സാ​ല​ബോ​ണ്ട് വ​ഴി പ​ണം സ​മാ​ഹ​രി​ക്കാ​നാ​യി ന​ല്‍​കി​യ അ​നു​മ​തി​യെ​യും സി​എ​ജി അ​ന്തി​മ റി​പ്പോ​ർ​ട്ടി​ല്‍ ചോ​ദ്യം ചെ​യ്തിരുന്നു. ഇതിലാണ് ഇഡിയുടെ നീക്കം. നേ​ര​ത്തേ ബോ​ണ്ടി​ന് ആ​ർ​ബി​ഐ അ​നു​മ​തി​യു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.

അതേസമയം, ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഇ​​​ല്ലാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തും കി​​​ഫ്ബി​​​ക്ക് വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​​യി​​​ല്ലെ​​​ന്ന സി​​​എ​​​ജി വാ​​​ദ​​​വും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടാനാണ് സർക്കാർ നീക്കം.