ഭൂട്ടാന്റെ രണ്ട് കിലോമീറ്റര്‍ കയ്യേറി ഗ്രാമം സൃഷ്ടിച്ച് ചൈന; ലക്ഷ്യം ഇന്ത്യക്കെതിരായ നീക്കം

ന്യൂഡെല്‍ഹി: ഇന്ത്യയ്ക്കുനേരെയുള്ള ചൈനയുടെ പ്രകോപനം തുടരുന്നു. ഭൂട്ടാന്‍ അതിര്‍ത്തിയില്‍ രണ്ട് കിലോമീറ്ററിനുള്ളില്‍ ഒരു ഗ്രാമം കെട്ടിപൊക്കിയിരിക്കുകയാണ് ചൈന. 2017ല്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ദിവസങ്ങളോളം മുഖാമുഖം നിന്ന ദോക്ലാമിന് ഒന്‍പത് കിലോമീറ്റര്‍ അടുത്താണ് ചൈന പുതിയ ഗ്രാമം സ്ഥാപിച്ചതെന്നാണ് പറയുന്നത്.

വളരെ കുറച്ച് മാത്രം സൈനിക ശക്തിയുള്ള ഭൂട്ടാനെ ചൈനയുടെ അധിനിവേശത്തില്‍ നിന്നും ചെറുക്കാനുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ട്. ചൈനയുടെ പാംഗ്ഡ എന്ന ഗ്രാമത്തിന്റെ ബാക്കിയാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പറയുന്നത്.

ദോക്ലാമിന്റെ വലിയൊരു ഭാദം കയ്യേറി ആധിപത്യം സ്ഥാപിക്കാനാണ് ചൈനയുടെ ശ്രമം. ഇന്ത്യയും ഭൂട്ടാനുമായുള്ള അതിര്‍ത്തി ഇല്ലാതാക്കനുള്ള ശ്രമം കൂടിയാണിത്.