ബംഗ്ലൂരൂ: ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ അനിക്കുട്ടന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ബിനീഷിന്റെ അക്കൗണ്ടുകളിലേക്ക് പണം അയച്ചത് അനിക്കുട്ടനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ് നല്‍കിയത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അനിക്കുട്ടന്‍ നിക്ഷേപിച്ച പണത്തിന്റെ ഉറവിടം ബിനീഷ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ അനിക്കുട്ടനെയും ചോദ്യം ചെയ്യണമെന്നും എന്‍ഫോഴ്‌സ്‌മെന്റ്, ഡയറക്ടറേറ്റ് നേരത്തെ ബംഗലൂരു പ്രത്യേക കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അനിക്കുട്ടനെ ഉപയോഗിച്ച് ബിനീഷ് വന്‍തോതില്‍ കളളപ്പണം വെളുപ്പിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റെയ്ഡില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും ഇഡി കോടതിയില്‍ പറഞ്ഞിരുന്നു.
മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ വന്ന പണത്തിന്റെ ഉറവിടമാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രധാനമായും തേടുന്നത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് പണം നിക്ഷേപിച്ചത് അനിക്കുട്ടനാണെന്ന് ഇഡി തിരിച്ചറിഞ്ഞത്. അനിക്കുട്ടനില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിനീഷില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.