Home Entertainment ടൊവിനോയുടെ അപരൻ വൈറലായി

ടൊവിനോയുടെ അപരൻ വൈറലായി

0

കൊല്ലം: പലപ്പോഴും സെലിബ്രിറ്റികളുടെ മുഖ സാദൃശ്യമുള്ള പലരുടെയും ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സിനിമാ താരങ്ങളുടെ മുഖച്ഛായയ്‌ക്കൊപ്പം തന്നെ അവരുടെ ഭാവങ്ങളിലും സ്‌റ്റൈലിലുമൊക്കെ അപാരസാദൃശ്യമുള്ള അപരന്മാര്‍ മിക്കപ്പോഴും വാര്‍ത്തകളില്‍ താരമാകാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് നടന്‍ ടൊവിനോ തോമസിന്റെ അപരന്റെ ചിത്രങ്ങളാണ്.

ടൊവിനോ തോമസുമായി രൂപസാദൃശ്യമുള്ള യുവാവിന്റെ പേര് ഷെഫീഖ് മുഹമ്മദാണ്. ഇദ്ദേഹം പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ നിരവധി ഫോളോവേഴ്‌സുള്ള ഷെഫീഖ് കൊല്ലം സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here