Home Covid-19 കോട്ടയത്ത് 571 പേർക്കു കൊറോണ ;565 പേർക്കും സമ്പർക്കം മുഖേന രോഗം

കോട്ടയത്ത് 571 പേർക്കു കൊറോണ ;565 പേർക്കും സമ്പർക്കം മുഖേന രോഗം

0

കോട്ടയം : ജില്ലയിൽ 571 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 565 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. പുതിയതായി 4879 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 274 പുരുഷൻമാരും 235 സ്ത്രീകളും 62 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 101 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

474 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 5331 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 25421 പേർ കൊറോണ ബാധിതരായി. 20050 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20222 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം – 57,പാറത്തോട്-25
പാമ്പാടി – 24, കാഞ്ഞിരപ്പള്ളി-22, അയ്മനം-21, ചങ്ങനാശേരി – 19 , കൂരോപ്പട, കടുത്തുരുത്തി- 17,ഈരാറ്റുപേട്ട-16, കടപ്ലാമറ്റം, കറുകച്ചാൽ-15
പുതുപ്പള്ളി, ചെമ്പ്-13, തലയാഴം-12, കുമരകം, തലനാട്, പള്ളിക്കത്തോട്, മാഞ്ഞൂർ-11

വെള്ളൂർ-10
കല്ലറ, തൃക്കൊടിത്താനം, അയർക്കുന്നം, വൈക്കം-9
ചിറക്കടവ്, നെടുംകുന്നം-8
ഏറ്റുമാനൂർ, എലിക്കുളം, ഉദയനാപുരം, മീനച്ചിൽ, ആർപ്പൂക്കര, കിടങ്ങൂർ, പനച്ചിക്കാട്-7, മാടപ്പള്ളി, തലയോലപ്പറമ്പ്, മുളക്കുളം, എരുമേലി, തിടനാട്, പൂഞ്ഞാർ, ടിവി പുരം-6

രാമപുരം, പാലാ, ഭരണങ്ങാനം, അകലക്കുന്നം-5
പൂഞ്ഞാർ തെക്കേക്കര, വെച്ചൂർ, വാകത്താനം, മണർകാട്, വിജയപുരം, ഞീഴൂർ, കാണക്കാരി, മേലുകാവ്-4
കുറിച്ചി, പായിപ്പാട്, കടനാട്, തീക്കോയി, മുണ്ടക്കയം-3

വെളിയന്നൂർ, മരങ്ങാട്ടുപിള്ളി, മൂന്നിലവ്, ഉഴവൂർ, മുത്തോലി, കരൂർ-2 ,തലപ്പലം, കുറവിലങ്ങാട്, കങ്ങഴ, മറവന്തുരുത്ത്, തിരുവാർപ്പ്, മണിമല, അതിരമ്പുഴ, വാഴപ്പള്ളി, വാഴൂർ-1

LEAVE A REPLY

Please enter your comment!
Please enter your name here