കൊച്ചി: ഏതു ദുർഘടമായ കേസിനും തുമ്പുണ്ടാക്കാൻ കഴിവുള്ള മാർലിയും ബെർട്ടിയുമാണ് റൂറൽ പൊലീസ് സംഘത്തിനൊപ്പം. ഇതോടെ എറണാകുളം റൂറൽ പൊലീസിന് കുറ്റാന്വേഷണത്തിൽ രണ്ട് പുതിയ വഴികാട്ടികൾ കൂടിയാകുകയാണ്.
അൽ ഖ്വൈദ തലവൻ ബിൻലാദനെയും ഐഎസ് തലവൻ അബൂബക്കൽ അൽ ബാഗ്ദാദിയെയും പിടികൂടാൻ അമേരിക്കൻ സേനയെ സഹായിച്ച് പേരെടുത്ത ബെൽജിയൻ മലിനോയിസ് ഇനത്തിൽ പെട്ടവളാണ് മാർലി.
കാഴ്ചയിൽ കുഞ്ഞനാണെങ്കിലും, സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിൽ ബീഗിൾ ഇനത്തിൽപ്പെട്ട ബെർട്ടിക്ക് പ്രത്യേക കഴിവാണ്. ഇത്തരത്തിൽപെട്ട നായകളെ ആദ്യമായാണ്,കേരള പോലീസിൽ എടുക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇവർ എറണാകുളം റൂറൽ ജില്ലാ പോലീസിൻ്റെ ഡോഗ് സ്ക്വാഡിലെത്തിയത്. പഞ്ചാബ് ഹോം ഗാർഡ് ഡിപ്പാർട്ട്മെന്‍റില്‍ നിന്നാണ് ഇവരെ വാങ്ങിയത് പോലീസ് അക്കാദമിയിൽ പത്ത് മാസത്തെ പരിശീലനത്തിന് ശേഷമാണ് ഇവർ പുറത്തിറങ്ങിയിരിക്കുന്നത്. പരിശീലനം നൽകിയ 22 നായകളിൽ ഒന്നാം സ്ഥാനം നേടിയ നായാണ് മെർലി