Home World സക്കറിയാസ് മാർ നിക്കോളാസ് മെത്രാപ്പോലീത്തക്ക് കൊറോണ

സക്കറിയാസ് മാർ നിക്കോളാസ് മെത്രാപ്പോലീത്തക്ക് കൊറോണ

0

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ നോർത്ത് ഈസ്​റ്റ് ഭദ്രാസനാധിപൻ സക്കറിയാസ് മാർ നിക്കോളാസ് മെത്രാപ്പോലീത്തക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. പനിയും മറ്റു രോഗലക്ഷണങ്ങളും കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ 25ന് കൊറോണ സ്ഥിരീകരിച്ചത്.
മലയാളിയായ സക്കറിയാസ് മാർ നിക്കോളാസ് അമേരിക്കയിൽ വർഷങ്ങളായി ഭദ്രാസന ചുമതല വഹിച്ചുവരുകയാണ്.
സ്വയം നിരീക്ഷണത്തിൽ കഴിയുന്ന കഴിയുന്ന ഇദ്ദേഹം തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ വിവരം പങ്കുവച്ചത്. എല്ലാവരുടെയും പ്രാർഥനാ സഹായവും തേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here