നിരീക്ഷണത്തിലുള്ളവരെ നിവിൻ പോളി ഇന്നു വിളിക്കും

കൊച്ചി: കൊറോണ ഭീതിയിൽ വീടുകളിൽ സ്വയംനിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശ്വാസമേകി സിനിമാനടൻ നിവിൻ പോളി അവരെ ഇന്നു ഫോണിൽ വിളിക്കും. രാവിലെ 11 മുതലാണ് ഓണ്‍കോളില്‍ നിവിന്‍ പോളി പങ്കുചേരുക. നീരിക്ഷണത്തിൽ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള
യൂത്ത് കോൺ​ഗ്രസിന്റെ ഓൺകോൾ ക്യാമ്പെയിന്റെ ഭാഗമായാണ് നിവിന്‍ പോളി ഇവരുമായി ഫോണില്‍ സംസാരിക്കുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ ബാധിതരോ നിരീക്ഷണത്തില്‍ കഴിയുന്നവരോ സമൂഹത്തില്‍ ഒറ്റപ്പെടേണ്ടവരല്ല. വരും ദിവസങ്ങളില്‍ പല മേഖലകളിലുള്ളവര്‍ ഓണ്‍ കോളിന്റെ ഭാഗമായി ക്വാറന്റൈനിലുള്ളവരോട് സംസാരിക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.