Home National സായ് എത്തി; സൈനികര്‍ക്ക് മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം

സായ് എത്തി; സൈനികര്‍ക്ക് മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം

0

ന്യൂഡെല്‍ഹി: സൈനികര്‍ക്ക് മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം. ആപ്പിന് സായ് (SAI)എന്നാണ് ഇതിന് പേരുനല്‍കിയിരിക്കുന്നത്. സെക്യുര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്. വോയ്സ്നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഇതില്‍ ലഭ്യമാണ്. വാട്സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് സമാനമാണ് സായ്യുടെ പ്രവര്‍ത്തനരീതിയും.

അയക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത തരത്തില്‍ ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . സൈനികര്‍ക്കിടയില്‍ പരസ്പരമുളള ആശയവിനിമയത്തിന് ഈ ആപ് വളരെയധികം ഫലപ്രദമാകും.

LEAVE A REPLY

Please enter your comment!
Please enter your name here