ലക്നോ: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ 71 ജയിലുകളില്‍ കഴിയുന്ന 11,000 തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ജയിലുകളില്‍ കൊറോണ വ്യാപനം ഒഴിവാക്കുന്നതിനാണ് നടപടി. തടവുകാരെ തിങ്കളാഴ്ച മുതല്‍ വിട്ടയക്കുമെന്ന് ഡിജിപി അറിയിച്ചു. ഏഴു വര്‍ഷത്തില്‍ താഴെ ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് പരോള്‍ അനുവദിക്കുക.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്നവരെ ഗ്രാമങ്ങളില്‍ തിരിച്ചെത്തിക്കാന്‍ യുപി സര്‍ക്കാര്‍ 1,000 ബസുകള്‍ അനുവദിച്ചിരുന്നു.