Home World ഇന്ത്യ കശ്മീർ കയ്യടക്കിയ 72 വർഷങ്ങൾ’ ;വിഷയത്തിൽ പാകിസ്താൻ സംഘടിപ്പിച്ച സൂം ഓൺലൈൻ മീറ്റിങ് ഹാക്ക് ചെയ്ത് ഹാക്കർമാർ: കേട്ടത് ശ്രീരാമ, ഹനുമാൻ സ്തുതി ഗീതങ്ങൾ

ഇന്ത്യ കശ്മീർ കയ്യടക്കിയ 72 വർഷങ്ങൾ’ ;വിഷയത്തിൽ പാകിസ്താൻ സംഘടിപ്പിച്ച സൂം ഓൺലൈൻ മീറ്റിങ് ഹാക്ക് ചെയ്ത് ഹാക്കർമാർ: കേട്ടത് ശ്രീരാമ, ഹനുമാൻ സ്തുതി ഗീതങ്ങൾ

0

പാകിസ്ഥാൻ: കശ്മീർ വിഷയത്തിൽ പാകിസ്താൻ സംഘടിപ്പിച്ച സൂം ഓൺലൈൻ മീറ്റിങ് ഹാക്ക് ചെയ്ത് ഹാക്കർമാർ. ചർച്ചയ്ക്ക് പകരം ഹിന്ദുഭക്തിഗാനങ്ങൾ ആണ് ഹാക്കർമാർ കേൾപ്പിച്ച്. വീഡിയോ കോൺഫറൻസ് ഫെയ്സ്ബുക്ക് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് സംഭവം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദർ ചർച്ചയിൽ പങ്കെടുത്തിരുന്നു. ‘ഇന്ത്യ കശ്മീർ കയ്യടക്കിയ 72 വർഷങ്ങൾ’ എന്ന വിഷയമാണ് ചർച്ച ചെയ്തിരുന്നത്.

ഇന്ത്യാവിരുദ്ധമായ ഈ ചർച്ച ഹാക്ക് ചെയ്യുകയും ശ്രീരാമ, ഹനുമാൻ സ്തുതി ഗീതങ്ങൾ കേൾപ്പിക്കുകയുമായിരുന്നു. ചർച്ചയ്ക്കിടെ പല തവണയായാണ് ഹാക്കർമാർ തടസം സൃഷ്ടിച്ചത്.

പാട്ട് കേൾക്കാൻ തുടങ്ങിയ ഉടനെ. ‘ഇത് ഞങ്ങൾ പ്രതീക്ഷിച്ചതാണ്’ എന്നായിരുന്നു പ്രതിനിധികളിൽ ഒരാളുടെ പ്രതികരണം.

ഹാക്കർമാരുടെ മൈക്ക് മ്യൂട്ട് ചെയ്യാൻ മറ്റൊരു പ്രതിനിധി ആവശ്യപ്പെടുന്നുണ്ടായിരുന്നുവെങ്കിലും ഹാക്കർമാർ ചർച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നത് തുടരുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here