കല്‍പ്പറ്റ: വയനാട് ജില്ലയിലെ എട്ട് ഡോക്ടര്‍മാരും ജീവനക്കാരും ക്വാറന്റൈനില്‍. നേരത്തെ ക്വാറന്റൈനിലുള്ള ഡോക്ടര്‍മാരുമായി സമ്പർക്കത്തിലേര്‍പ്പെട്ടവരാണ് ഇവര്‍. ജില്ലാ മെഡിക്കല്‍ ഓഫീസറുടെതാണ് ഉത്തരവ്. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്സുമാരും കൂട്ടത്തോടെ ക്വാറന്റൈനില്‍ പോകുന്നതും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും
ജില്ലാ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടറുടെ മകന് കഴിഞ്ഞ ദിവസം ബംഗളൂരില്‍ നിന്നെത്തിയിരന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്വാറന്റൈന് വേണമെന്ന അപേക്ഷ ഡോക്ടര്‍ ജില്ലാ മെഡിക്കല്‍ സൂപ്രണ്ടിന് നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെ ഡോക്ടര്‍ക്ക് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്ത്തനങ്ങളുടെതുള്പ്പെടെ സുപ്രധാന കാര്യങ്ങളുടെ ചുമതല നല്‍കുകയായിരുന്നു. വയനാട് ജില്ലാ ആശുപത്രിയിലെ എട്ടു ഡോക്ടര്‍മാരോടും ഹെഡ് നേഴ്സുമാര്‍, സ്റ്റാഫ് നേഴ്സുമാരോടുമാണ് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടത്. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ തുടര്‍ന്നാണ് ഇത്രയധികം ജീവനക്കാര്‍ ഒരുമിച്ച് ക്വാറന്റൈനില്‍ പോകുന്ന സ്ഥിതിയുണ്ടാത്. ക്വാറന്റൈന് ആവശ്യപ്പെട്ട ഡോക്ടര്‍ ജില്ലയില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തവരും നീരീക്ഷണത്തിലാണ്.