കൊച്ചി: കേരളത്തിലൂടെ ഓടുന്ന രണ്ട് ജനശതാബ്ദി സ്‌പെഷല്‍ ട്രെയിനുകളുടെയും എല്ലാ സ്റ്റോപ്പുകളും നാളെ മുതൽ പുനഃസ്ഥാപിക്കും. കൊറോണ വ്യാപനം പരിഗണിച്ച് ചില സ്റ്റോപ്പുകള്‍ എടുത്തുകളഞ്ഞിരുന്നു. ഇതുകാരണം ട്രെയിനുകള്‍ക്കു വരുമാനം കുറയുന്നതായി പരാതി ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദിക്ക് വര്‍ക്കല, കൊല്ലം, കായംകുളം, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദിക്ക് കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
പൂജ സ്‌പെഷല്‍ ട്രെയിനുകള്‍ 20 മുതല്‍ നവംബര്‍ 30 വരെ സര്‍വീസ് നടത്തും. കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ് എക്സ്‌പ്രസ്, യശ്വന്തപുര കണ്ണൂര്‍ എക്സ്‌പ്രസ്, തിരുവനന്തപുരം ഷാലിമാര്‍, തിരുനെല്‍വേലി ഗാന്ധിധാം ഹംസഫര്‍, തിരുവനന്തപുരം സെക്കന്ദരാബാദ് ശബരി, ഹൗറ എറണാകുളം അന്ത്യോദയ, തിരുവനന്തപുരം ഗോരഖ്പുര്‍, എറണാകുളം ബറൂണി ട്രെയിനുകളാണു സര്‍വീസ് നടത്തുക.