തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും, ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയുമാണു റേഷൻ കടകൾ പ്രവർത്തിക്കുക. ഉച്ചയ്ക്ക് ഒരു മണിക്കൂർ കടകൾ അടച്ചിടും.
സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെയുള്ള കടകൾ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയേ തുറക്കാവൂ എന്നാണ് നിർദേശം. മെഡിക്കൽ ഷോപ്പുകൾ തുറക്കുന്നതിന് നിയന്ത്രണമില്ല. കാസർകോട് നിയന്ത്രണങ്ങൾ കർശനമാണ്.