തിരുവനന്തപുരം: ശ്രീനാരായണ ഓപ്പൺ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവിവാദത്തില്‍ വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് സിപിഐ. സംഘപരിവാറിന്‍റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളവും നല്‍കുന്നുവെന്ന് പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. ഏകമതത്തില്‍ വിശ്വസിച്ച ഗുരുവിനെ അനാവശ്യചര്‍ച്ചയിലേക്ക് വലിച്ചിടുകയാണ്. വെള്ളാപ്പള്ളിയുടേത് ഇടുങ്ങിയ മനസെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
മുമ്പ്, ശ്രീനാരായണ ഗുരുദേവന്റെ പേരിൽ സ്ഥാപിക്കപ്പെട്ട ഓപ്പൺ സർവകലാശാലയുടെ തലപ്പത്തു ശ്രീനാരായണീയ ദർശനം ആഴത്തിൽ പഠിച്ചയാളെ നിയമിക്കണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളി നടേശൻ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാല് സരക്കർ അത് തള്ളിക്കളയുക ആണുണ്ടയത്.
സർക്കാരിന്റെ നടപടിയെ വെള്ളാപ്പള്ളി കടുത്ത വക്കിൽ വിമർശിക്കുകയും ചെയ്തിരുന്നു. ശ്രീനാരായണ സമൂഹത്തിന്റെ കണ്ണിൽ കുത്തിയെന്നു പറഞ്ഞാണ് സര്ക്കാര് നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്. പിന്നാക്ക- അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയിൽ നിന്നു ആട്ടിയകറ്റുന്ന പതിവ് സർക്കാർ ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമെന്നും അദ്ദേഹം പറഞ്ഞു.