മുംബൈ: ഹിന്ദി നടൻ അജയ് ദേവ്‍ഗണിന്റെ സഹോദരൻ അനിൽ ദേവ്‍ഗൺ അന്തരിച്ചു. അനിൽ ദേവ്‍ഗണിന്റെ മരണവാർത്ത അജയ് ദേവ്ഗൺ തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അനിൽ ദേവ്ഗണിന്റെ മരണം സംഭവിച്ചത്. അനിൽ ദേവ്ഗണിന്റെ മരണം അജയ് ദേവ്‍ഗൺ പുറത്തുവിട്ടപ്പോഴാണ് മിക്കവരും അറിഞ്ഞത്. അനിൽ ദേവ്‍ഗണിന്റെ മരണകാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
അജയ് ദേവ്‍ഗണിനെ നായകനാക്കി സിനിമകൾ സംവിധാനം ചെയ്‍തിട്ടുണ്ട് അനിൽ ദേവ്ഗൺ. അജയ് ദേവ്‍ഗൺ നായകനായ രാജു ചാച്ച, ബ്ലാക്ക് മെയിൽ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‍തിട്ടുണ്ട് അനിൽ ദേവ്‍ഗൺ.
“എനിക്ക് കഴിഞ്ഞ ദിവസം എന്റെ സഹോദരൻ അനിൽ ദേവ്‍ഗണിനെ നഷ്‍ടപ്പെട്ടു. അകാലമായ അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തിന് ഹൃദയഭേദകമാണ്. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം മിസ് ചെയ്യുന്നു. ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. മഹാമാരി കാരണം പ്രാർഥന ചടങ്ങ് പോലും ഞങ്ങൾക്ക് സംഘടിപ്പിക്കാനായില്ല” – അജയ് ദേവ്‍ഗൺ പറയുന്നു.
അജയ് ദേവ്‍ഗൺ നായകനായ ഒട്ടേറെ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു അനിൽ ദേവ്‍ഗൺ. ജാൻ, ഇതിഹാസ് തുടങ്ങിയ ചിത്രങ്ങളിലാണ് അനിൽ ദേവ്‍ഗൺ അസിസ്റ്റന്റ് ഡയറക്ടറായിരുന്നത്.