കളക്ടറുടെ വിലക്ക് ലംഘിച്ച് കൊ​ച്ചി​യിൽ ബ​ജ​റ്റ് സ​മ്മേ​ള​നം

കൊ​ച്ചി: കൊറോണ വ്യാ​പ​നം തടയാൻ ആൾക്കൂട്ടം പാടില്ലെന്ന ക​ള​ക്ട​റുടെ വി​ല​ക്ക് ലം​ഘി​ച്ച് കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ ബ​ജ​റ്റ് സ​മ്മേ​ള​നം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രിയുടെ അ​നു​മ​തിയോടെയാണ് സമ്മേളനമെന്ന് മേയർ സൗ​മി​നി ജെ​യി​ൻ അറിയിച്ചു.
73 നഗരസഭാംഗങ്ങളുടെ യോ​ഗ​ത്തിലായിരുന്നു ബജറ്റ് അവതരണം.

ആൾക്കൂട്ടം പാടില്ലെന്ന ക​ള​ക്ട​ർ എ​സ്.​സു​ഹാ​സിന്റെ ക​ർ‍​ശ​ന നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു യോ​ഗം. പ്രധാന ബജറ്റ് നിർദ്ദേശങ്ങൾ വേഗത്തിൽ വായിച്ച് സമ്മേളനം അവസാനിപ്പിച്ചു.
ആ​ശ​ങ്ക വേ​ണ്ട, ജാ​ഗ്ര​ത​യും ക​രു​ത​ലും മ​തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഈ ​നി​ർ​ദേ​ശം പാ​ലി​ച്ചാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നമെന്നും മേ​യ​ർ പ​റ​ഞ്ഞു.