Home Entertainment ആർ എൽ വി രാമകൃഷ്ണനെ വിഷം ഉള്ളിൽ ചെന്നനിലയിൽ ആശുപത്രിയിലാക്കി

ആർ എൽ വി രാമകൃഷ്ണനെ വിഷം ഉള്ളിൽ ചെന്നനിലയിൽ ആശുപത്രിയിലാക്കി

0

തൃശൂർ: കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി. ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്നാരോപിച്ച് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം അക്കാദമിക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാൽ സംഭവത്തിന് കാരണമെന്തെന്ന് അറിവായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here