കൊച്ചി: സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചിരിക്കുകയാണ്. കൊറോണ മാനദണ്ഡം കര്‍ശനമായി പാലിച്ചാണ് ചിത്രീകരണം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്ന മീനയുടെ കൊച്ചിയിലേക്കുള്ള യാത്രയാണ് ആരാധകരെ അബരപ്പിക്കുന്നത്. പിപിഇ കിറ്റ് ധരിച്ചാണ് ചെന്നൈയില്‍ നിന്ന് മീന കൊച്ചിയില്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് യാത്രയെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
മാസ്കും ഫേയ്സ്ബ് ഷീല്‍ഡും ഗൗസും പിപിഇ കിറ്റും ധരിച്ച് പൂര്‍ണ സംരക്ഷണത്തിലാണ് താരം വിമാനം കയറിയത്. എന്നാല്‍ പിപിഇ കിറ്റ് ധരിച്ചിരിക്കുന്നതിനാല്‍ ഒരുപാട് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു എന്നാണ് താരം കുറിക്കുന്നത്.’സ്പേസിലേയ്ക്കുള്ള യാത്രയ്ക്ക് തയാറെടുക്കുന്ന ആളെപ്പോലെയാകും എന്നെ കാണുബോള്‍ തോന്നുക. പക്ഷേ യുദ്ധത്തിനു പോകുന്ന അവസ്ഥയാണ് എന്റേത്. ഏഴ് മാസത്തിനുശേഷമുള്ള യാത്ര.
ആളനക്കമില്ലാത്ത ഒറ്റപ്പെട്ട വിമാനത്താവളം കാണുമ്പോള്‍ അദ്ഭുതം തോന്നുന്നു. എന്നെപ്പോലെ ഈ വേഷം ധരിച്ച ആരെയും കാണാത്തതും എന്നെ ആശങ്കപ്പെടുത്തുന്നു. ധരിച്ചതില്‍ ഒട്ടും യോജിക്കാത്ത ഒന്നാണ് ഈ വേഷം. ചൂടും ഭാരവും കൂടുതല്‍. നമ്മള്‍ എസിയില്‍ ഇരിക്കുകയാണെങ്കില്‍പോലും വിയര്‍ത്തു കുളിക്കും. മുഖംപോലും ഒന്നു തുടക്കാന്‍ പറ്റാത്ത അവസ്ഥ.
ഗ്ലൗസ് അണിഞ്ഞതുകൊണ്ടുളള ബുദ്ധിമുട്ടുകൊണ്ടാണത്.
ഈ ദിവസങ്ങളില്‍ ഉടനീളം പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടില്‍ നില്‍ക്കുബോഴും ആ വേദനകള്‍ സഹിച്ച് അവര്‍ നമുക്കായി കരുതല്‍ തരുന്നു. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.’-മീന കുറിച്ചു.