Home Finance ഇന്ത്യൻ സമ്പദ് വ്യ​വ​സ്ഥ നി​ല​വി​ല്‍ ലോ​കത്ത് ഏ​റ്റ​വും മോ​ശം: അ​ഭി​ജി​ത് ബാ​ന​ര്‍​ജി

ഇന്ത്യൻ സമ്പദ് വ്യ​വ​സ്ഥ നി​ല​വി​ല്‍ ലോ​കത്ത് ഏ​റ്റ​വും മോ​ശം: അ​ഭി​ജി​ത് ബാ​ന​ര്‍​ജി

0

ന്യൂ​ഡെല്‍​ഹി: നി​ല​വി​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും മോ​ശം സമ്പദ് വ്യ​വ​സ്ഥക​ളി​ല്‍ ഒ​ന്നാ​ണ് ഇ​ന്ത്യ​യു​ടേ​തെ​ന്നു നൊ​ബേ​ല്‍ പു​ര​സ്കാ​ര ജേ​താ​വ് അ​ഭി​ജി​ത് ബാ​ന​ര്‍​ജി. സാ​മ്പത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ല്‍ ലോ​ക​ത്ത് ഏ​റ്റ​വും മോ​ശ​മാ​യ സ​ന്പ​ദ്‌വ്യ​വ​സ്ഥക​ളി​ല്‍ ഒ​ന്നാ​ണ് ഇ​ന്ത്യ​യു​ടേ​ത്. ഈ ​സാ​മ്പത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ ജൂ​ലൈ-​സെ​പ്റ്റം​ബ​ര്‍ പാ​ദ​ത്തി​ല്‍ സമ്പപദ് വ്യവസ്ഥ തി​രി​ച്ചു​വ​ര​വി​ന്‍റെ സൂ​ച​ന​ക​ള്‍ കാ​ണി​ച്ചു തു​ട​ങ്ങും- ഒ​രു വി​ര്‍​ച്വ​ല്‍ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത വ​ര്‍​ഷ​ത്തെ സാമ്പത്തിക വ​ള​ര്‍​ച്ച ഈ ​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ മെ​ച്ച​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള​വ​രു​ടെ ഉ​പ​ഭോ​ഗ ചെ​ല​വ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ബാ​ന​ര്‍​ജി, സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​യി​ല്‍ പ​ണ​മെ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​രു മാ​ര്‍​ഗ​വും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. കൊറോണ മ​ഹാ​മാ​രി​ക്കു മു​ന്പു​ത​ന്നെ ഇ​ന്ത്യ​യു​ടെ സാമ്പത്തിക രം​ഗ​ത്ത് മാ​ന്ദ്യം പ്ര​ക​ട​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ സ​ര്‍​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ന​യ​ത്തെ വി​മ​ര്‍​ശി​ച്ചു റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ സാമ്പത്തിക രം​ഗം അ​പ​ക​ട​ത്തി​ലേ​ക്കാ​ണു പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here