തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാൻ ജനത കര്‍ഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പതിന് ശേഷവും ജനങ്ങള്‍ പുറത്തിറങ്ങാതെ വീട്ടില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.
ജില്ലാ മജിസ്ട്രേറ്റായ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ല കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. മുഴുവന്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും നാളെ മുതല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.