കൊച്ചി: ഊമയായ ചിത്രകാരിയുടെയും കാഴ്ചവൈകല്യമുള്ള ആന്റണി എന്ന സെലിബ്രിറ്റിയുടെയും കഥ പറയുന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസാകുന്നു. നടന്‍ മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് ‘നിശബ്ദം ‘ .ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ ശാലിനി പാണ്ഡെയും , അഞ്ജലിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധവനും, അനുഷ്‌കയും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കുന്നത്. കാഴ്ചവൈകല്യമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ അഭിനയിക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം. കൊറോണ മൂലം ചിത്രം ഒക്‌ടോബര്‍ രണ്ടിന് ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യും.