കണ്ണൂർ: പരോളിലിറങ്ങി മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതിക്ക് പനി പിടിച്ചത് കണ്ണൂർ ജയിലിൽ ആശങ്ക. പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തിരിച്ചെത്താതിരുന്ന പ്രതിയെ പിടികൂടി ജയിലിൽ എത്തിച്ചപ്പോഴാണ് ഇയാൾക്ക് പനി ഉണ്ടായത്. ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി പിടിച്ചത്. തുടർന്ന് ഇയാളെ
ജയിലിലെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റി.
2007ല്‍ കൂത്തുപറമ്പ് മൂര്യാട്ട് ബിജെപി. പ്രവര്ത്തകന് പ്രമോദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിപിൻ. ഈ ജനുവരി 30-ന് പരോളിലിറങ്ങിയ വിപിന്‍ അനുവദിച്ച കാലാവധി കഴിഞ്ഞ് മാര്‍ച്ച് 16-ന് വൈകുന്നേരം 5.30-ന് സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു. 16-ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇയാൾ ജയിലിൽ എത്തിയിരുന്നില്ല.
മഹാരാഷ്ട്രയിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ ഇന്നലെ പിടികൂടി ജയിലിലെത്തിച്ചപ്പോഴാണ് പനിയാണെന്ന് അറിയുന്നത്. സഹതടവുകാർ ബഹളം വച്ചതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി.കൊറോണ വൈറസ് വാർത്തകളാണ് ജയിലിൽ ഭീതി പരത്തിയത്.
ഇയാളെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.