റോം: കൊറോണ ബാധയെത്തുടർന്നു ഇന്നലെ റോമിൽ രണ്ടു കന്യാസ്ത്രീമഠങ്ങൾ നിരീക്ഷണത്തിലാക്കി. ഡോട്ടേഴ്സ് ഓഫ് സാൻ കാമിലസ്, ആഞ്ചലിക് സിസ്റ്റേഴ്സ് ഓഫ് സെന്റ്. പോൾ എന്നീ മഠങ്ങളാണ് നിരീക്ഷണത്തിലാക്കിയത്. ഇവിടുത്തെ 59 കന്യാസ്ത്രീകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇറ്റലിയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് റോമിൽ കൊറോണ ഭീഷണി കുറവാണ്. നാലു പേരെ ഇതുവരെ ഇവിടെ മരിച്ചിട്ടുള്ളു.മുൻകരുതൽ ഫലപ്രദമായി പാലിച്ചതിനാൽ കൊറോണ ബാധിതരുടെ എണ്ണവും കുറവാണ്.
റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഗ്രോറ്റാഫെറാറ്റ നഗരത്തിലെ ഡോട്ടേഴ്സ് ഓഫ് സാൻ കാമിലസിലെ 40 കന്യാസ്ത്രീകൾക്കാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. ഇവരിൽ ആരോഗ്യനില ഗുരുതരമായ ഒരു സന്ന്യാസിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ മoത്തിൽ നിരീക്ഷണത്തിലാണ്. ഇവരെക്കൂടാതെ പത്തു പേരാണ് മഠത്തിലുള്ളത്.
ആഞ്ചലിക് സിസ്റ്റേഴ്സ് ഓഫ് സെന്റ്. പോൾ കോൺവെന്റിലുള്ള 21 കന്യാസ്ത്രീകളിൽ 19 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്.
കൊറോണ ഭീതിയെത്തുടർന്നു കോൺവെന്റിന്റെ കിന്റർഗാർഡനും സ്കൂൾ നേരത്തേ അടച്ചിരുന്നു.
കന്യാസ്ത്രീ മഠങ്ങളിലെ കൊറോണ ബാധ ഗൗരവമായെടുത്ത് അത് പകരാതിരിക്കാൻ പ്രാദേശിക ഭരണാധികാരികൾ ശക്തമായ നിലപാടെടുത്തിട്ടുണ്ട്.