മുംബൈയില്‍ ഓഫീസുകളും ഡല്‍ഹിയില്‍ മാളുകളും അടച്ചിടും

ന്യൂഡെൽഹി: കൊറോണ വൈറസ് ഭീഷണി നേരിടാൻ ന്യൂഡെൽഹി,മുംബൈ, നഗരങ്ങളിൽ ഭാഗിക നിയന്ത്രണം. മുംബൈയിലെ എല്ലാ ഓഫീസുകളും മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. അവശ്യ വസ്തുക്കൾ വിൽപന നടത്തുന്നത് ഒഴികെയുള്ള എല്ലാ കടകളും അടച്ചിടാനും നിർദ്ദേശിച്ചിട്ടുണ്ട്.

മുംബൈ കൂടാതെ പൂനെ, പിംപ്രി ചിന്ദ്വാദ്, നാഗ്പുർ എന്നീ നഗരങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാർ ഹാജരാകേണ്ടതുള്ളൂവെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.
ഡൽഹിയിൽ എല്ലാ ഷോപ്പിങ് മാളുകളും അടച്ചിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ അറിയിച്ചു. പലചരക്ക്, ഫാർമസി ഷോപ്പുകൾ വിലക്കില്ലെന്നും കെജ് രിവാൾ അറിയിച്ചു.