അരിസോണ: ഇലക്‌ട്രിക് കാറുകളില്‍ ലൂസിഡ് എയറിൻ്റെ റെക്കോഡ്. പത്ത് സെക്കന്റിനുള്ളില്‍ ക്വാര്‍ട്ടര്‍ മൈല്‍ (0.402 കിലോമീറ്റര്‍) പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇലക്‌ട്രിക്ക് കാറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ലൂസിഡ് മോട്ടോഴ്സിന്റെ ലൂസിഡ് എയര്‍ കാര്‍. ഇലക്‌ട്രിക് കാര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ ടെസ്‌ലയുടെ റെക്കോര്‍ഡാണ് ലൂസിഡ് മോട്ടോര്‍സ് തകര്‍ത്തത്.
ഇലക്‌ട്രോണിക് കാര്‍ നിര്‍മാണ രംഗത്തെ വമ്പനായ ടെസ്‌ലയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഇതോടെ ലൂസിഡ് മോട്ടോര്‍സ് ഉയര്‍ത്തിയിരിക്കുന്നത്.റിപ്പോര്‍ട്ട് പ്രകാരം ടെസ്ല മോഡല്‍ എസ് അടക്കം ഒരു ഇലക്‌ട്രിക് കാറിനും ക്വാര്‍ട്ടര്‍ മൈല്‍ പത്ത് സെക്കന്റിനുള്ളില്‍ മറികടക്കാനായിട്ടില്ല.9.9 സെക്കന്റില്‍ ഒരു ക്വാര്‍ട്ടര്‍ മൈല്‍ മറികടന്നുവെന്നാണ് ലൂസിഡ് മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടു.
അടുത്ത ആഴ്ച്ചയില്‍ വിപണിയിലിറങ്ങാനിരിക്കുകയാണ് ലൂസിഡ് എയര്‍ കാര്‍. പ്രത്യേക ട്രാക്കില്‍ അനുഭവ സമ്ബന്നരായ ഡ്രൈവര്‍മാരുടെ സഹായത്തിലാണ് ലൂസിഡ് എയര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ക്വാര്‍ട്ടര്‍ മൈല്‍ റെക്കോഡിന് നിലവില്‍ എതിരാളികളില്ല.