യുഎഇയില്‍ പ്രവേശനവിലക്ക്‌ നിലവിൽ വന്നു

ദുബായ്: എല്ലാ വിസകൾക്കും യുഎഇ ഇന്നുമുതൽ പ്രവേശന വിലക്കേർപ്പെടുത്തി. അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾക്ക് തൽക്കാലം യുഎഇ യിൽ പ്രവേശിക്കാൻ കഴിയില്ല.എല്ലാ വിസക്കാർക്കും വിലക്ക് ബാധകമാണ്. രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് ഭീഷണിയുടെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും .

സന്ദർശക വിസ, വാണിജ്യ വിസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.