കുവൈറ്റിൽ ആറ് പേർക്ക് കൂടി കൊറോണ

കുവൈറ്റ്: കുവൈറ്റിൽ ഇന്ന് ആറ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ വൈറസ് ബാധിതരുടെ എണ്ണം 148 ആയി. അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ 130 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 343 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് മൂന്ന് പേർ രോഗമുക്തരായി ആശുപത്രി വിട്ടു.

അതിനിടെ കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിരുന്നുകൾ, വിവാഹ പാർട്ടികൾ, സ്വീകരണ പരിപാടികൾ മുതലായവ നടത്തുന്നതിനു കുവൈറ്റ് നിരോധനം ഏർപ്പെടുത്തി.