Home Finance സ്വകാര്യവത്ക്കരണമാണ് മോദി സർക്കാരിന്റെ ലക്ഷ്യം: രാഹുൽ ​ഗാന്ധി

സ്വകാര്യവത്ക്കരണമാണ് മോദി സർക്കാരിന്റെ ലക്ഷ്യം: രാഹുൽ ​ഗാന്ധി

0

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. സർക്കാർ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തൽക്കാലം നിർത്തിവെക്കുമെന്ന വാർത്തയെ കുറിച്ചായിരുന്നു രാഹുലിൻ്റെ പ്രതികരണം. പരമാവധി സ്വകാര്യവത്ക്കരണമാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

“പരമാവധി സ്വകാര്യവത്കരണം, ഏറ്റവും ചുരുങ്ങിയ സർക്കാർ പങ്കാളിത്തം, ഇതാണ് മോദി ഗവൺമെന്റിന്റെ ചിന്തയെന്ന് രാഹുൽ കുറ്റപ്പെടുത്തി. കൊറോണയുടെ മറവിൽ സർക്കാർ ഓഫീസുകളിലെ സ്ഥിര നിയമനം ഒഴിവാക്കുകയാണ് സർക്കാർ. യുവജനങ്ങളുടെ ഭാവി കവർന്നെടുത്ത് സ്വന്തം സുഹൃത്തുക്കളെ മുന്നോട്ട് നയിക്കുകയാണ് അവരുടെ ലക്ഷ്യ”മെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

മോദി സർക്കാരിന്റെ നോട്ട് നിരോധനത്തെയും രാഹുൽ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെയും അസംഘടിത മേഖലയിലെ ആളുകളുടെയും നേർക്കുള്ള ആക്രമണമായിരുന്നു നോട്ട് നിരോധനം എന്നായിരുന്നു രാഹുൽ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here