ന്യൂഡെൽഹി: തുർക്കി പ്രസിഡന്റ് റെജബ് തയ്യിബ് എർദോഗൻ ഇന്ത്യക്കെതിരെ അക്രമമഴിച്ചു വിടാൻ പാകിസ്ഥാൻ ഭീകര സംഘടനകളെ ഉപയോഗിക്കുന്നതായി ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. അടുത്തിടെയുണ്ടായ സുരക്ഷാ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ തുർക്കി ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾക്കും ഇന്ത്യയിലെ ഇസ്ലാമിക സംഘടനകൾക്കും ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായി ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ കണ്ടെത്തി.
അങ്കാറ സർക്കാരിന്റെ വ്യക്തമായ പിന്തുണയോടെ തുർക്കി ആസ്ഥാനമായുള്ള ഹാൻഡ്‌ലറുകൾ തീവ്രവാദികളെ സിറിയയിലേക്ക് യാത്രചെയ്യാനും അവിടെയുള്ള ഐഎസ്ഐഎസിന് ആഗോള ഭീകരാക്രമണത്തിനായി പോരാടാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന വിവരങ്ങൾ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തി.
പാകിസ്ഥാൻ ഭീകര സംഘടനകളാണ് ഇതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിലയിരുത്തൽ. തുർക്കി പ്രസിഡന്റ് റെജബ് തയ്യിബ് എർദോഗനാണ് ഇന്ത്യക്കെതിരെ അക്രമമഴിച്ചു വിടാൻ പദ്ധതി വിഭാവനം ചെയ്തത്. ഇതു വഴി തെക്കൻ ഏഷ്യയിലുള്ള മുസ്ലീമുകൾക്കിടയിൽ എർദോഗൻ്റെ പ്രശസ്തി വർധിപ്പിക്കുകയാണ് ഉദ്ദേശം.
ഇന്ത്യ ആസ്ഥാനമായുള്ള ഇസ്ലാമിക സംഘടനകൾക്ക് ധനസഹായം നൽകാനുള്ള തുർക്കി ശ്രമങ്ങളും ഇന്ത്യയിലെ വിദ്യാർത്ഥികളെ ഭീകരവാദത്തിലേക്ക് തിരിക്കാൻ ഉള്ള ശ്രമങ്ങളും രാജ്യത്തെ കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു എന്ന് കേന്ദ്ര സുരക്ഷാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ആഗോളതലത്തിൽ തുർക്കിയുടെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് സുരക്ഷാ വിദഗ്ധർ കരുതുന്നു.